Connect with us

International

കാപ്പിറ്റോള്‍ ആക്രമണം; അന്വേഷണം ഊര്‍ജിതമാക്കി

Published

|

Last Updated

വാഷിംഗ്ണ്‍: അമേരിക്കന്‍ പാര്‍ലിമെന്റ് മന്ദിരമായ കാപ്പിറ്റോളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് അമിത വേഗത്തില്‍ കാറോടിച്ച് പോയ സ്ത്രീയെ പോലീസ് പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെതെന്നു കരുതുന്ന സ്റ്റാംഫോര്‍ഡ് കണക്ടികടിലെ വീട് പോലീസും എഫ് ബി ഐയും ചേര്‍ന്ന് പരിശോധിച്ച് സീല്‍ ചെയ്തു. വൈറ്റ് ഹൗസിന്റെ സുരക്ഷാ ഗേറ്റ് തകര്‍ത്ത് അതിവേഗത്തില്‍ കാപിറ്റോള്‍ കുന്നിലേക്ക് കാറോടിച്ചുപോയ സ്ത്രീക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്.
കാറിലുണ്ടായിരുന്ന ഒരു വയസുള്ള പെണ്‍കുട്ടിക്ക് പരുക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വാഷിംഗ്ടണ്‍ നേവി യാര്‍ഡിന് സമീപം പന്ത്രണ്ട് പേര്‍ വെടിയേറ്റു മരിച്ച സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാപ്പിറ്റോള്‍ വെടിവെപ്പ്. പോലീസിന്റെ വെടിയേറ്റ് മരിച്ച കാറിലുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം തീവ്രവാദ പ്രവര്‍ത്തനമാണോ അപകടമാണോ എന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്ത്രീയുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നതിന്റെ യാതൊരു സൂചനകളും ഇല്ല.

Latest