Connect with us

Kerala

എസ് എസ് എഫ് 'ചിന്തനം' ഇന്ന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വിവിധ ഘടകങ്ങളില്‍ നടപ്പാക്കുന്ന പരിശീലന പദ്ധതികളുടെ ഭാഗമായി സംസ്ഥാന ചിന്തനം ക്യാമ്പ് ഇന്ന് കാട്ടൂര്‍ അല്‍ബാബ് ഇംഗ്ലീഷ് സ്‌കൂളില്‍ ആരംഭിക്കും. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ബാവ ദാരിമി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകള്‍ക്ക് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എം മുഹമ്മദ് സാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം നേതൃത്വം നല്‍കും. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളില്‍ നടപ്പാക്കുന്നതിന് എസ് എസ് എഫ് സംസ്ഥാനകമ്മിറ്റ് ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ പരിശീലനവും ക്യാമ്പില്‍ നടക്കും. സംസ്ഥാന എക്‌സിക്യുട്ടീവ്, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ട്രൈനിംഗ് കണ്‍വീനര്‍, എസ് ഡി എന്നിവരാണ് ക്യാമ്പില്‍ അംഗങ്ങളായുണ്ടാവുക.