Connect with us

Gulf

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ലൈസന്‍സ് അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രം

Published

|

Last Updated

അബുദാബി: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ വിദ്യാലയങ്ങള്‍ക്കുള്ള അപേക്ഷയും നിലവിലുള്ളവയുടെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളും ഈ നിയമത്തിനു വിധേയമായിരിക്കും. അടുത്തു തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരും.
ഒടുവില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് നിലവില്‍ 489 സ്വകാര്യ സ്‌കൂളുകളിലായി 60,5201 കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. ഈ സ്‌കൂളുകള്‍ക്കെല്ലാം പുതിയ നിയമം ബാധകമാകും. 2014 സമ്പൂര്‍ണ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്ന രാജ്യമായി യു എ ഇയെ മാറ്റുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ലൈസന്‍സ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വത്കരിക്കുന്നതെന്ന് ലൈസന്‍സ് വിഭാഗം മേധാവി മുനാ അല്‍ ജസ്മി പറഞ്ഞു.
2014 ഓടെ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൃത്യമായി ശേഖരിച്ച് സമ്പൂര്‍ണ ഡാറ്റാ ബേസ് ഉണ്ടാക്കുമെന്നും മുനാ അല്‍ ജസ്മി പറഞ്ഞു. സ്വകാര്യ സ്‌കൂളുകളുടെ അക്കാദമിക്, മാനേജ്‌മെന്റ്, ഫൈനാന്‍സ് സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനായി തന്നെ നിരീക്ഷിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടാന്‍ ഈ സംവിധാനം കാരണമാകുമെന്നും അല്‍ ജസ്മി പ്രത്യാശ പ്രകടിപ്പിച്ചു.

Latest