Connect with us

Kerala

സുന്നി സംഘശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല; പൊന്‍മള

Published

|

Last Updated

കോഴിക്കോട്: സുന്നിസംഘ ശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദില്‍ മുസ്‌ലിയാര്‍. കോഴിക്കോട് മുതലകുളത്ത് നടന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. നേതാക്കള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന പ്രചരിപ്പിക്കുന്നവര്‍ മുമ്പു മറ്റു പല വിധ പ്രചാരവേലകളും നടത്തി പരാചയപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുകേശം ഉള്‍പ്പെടെയുള്ള ഒരു വിശയത്തിലും നേതാക്കള്‍ തമ്മില്‍ അഭിപ്രായവിത്യാസമില്ല. അത്തരം പ്രചാരണം നടത്തി സംഘടന പിളരുമെന്നും മറ്റും സ്വപനം കാണുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. സമുദായത്തിന്റെ സൃഷ്ടിപരമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് സംഘടനയും നേതാക്കളും താത്പര്യപ്പെടുന്നത്. അല്ലാതെ ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങള്‍ക്ക് വേണ്ടി സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊന്‍മള പറഞ്ഞു.

Latest