Connect with us

National

ആധാര്‍ കാര്‍ഡ്: വ്യക്തത വേണമെന്ന് കോടതിയോട് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചു. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തതവരുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്തംബര്‍ 23 നാണ് പാചക വാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദേശിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

Latest