കാശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം: രണ്ടു തീവ്രവാദികളെ വധിച്ചു

Posted on: October 4, 2013 10:49 am | Last updated: October 4, 2013 at 11:06 am
SHARE

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. കെരാന്‍ സെക്ടറിലെ ഗുജ്ജാര്‍ദര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും എകെ-47 റൈഫിളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്്്.

അതിര്‍ത്തിഗ്രാമമായ ഷാല്ലാബാട്ടുവിന് പടിഞ്ഞാറു ഭാഗത്താണ് ഏറ്റുമുട്ടല്‍ നടന്നത്്. ഈ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം വര്‍ധിച്ചുവരുന്നതായി സൈന്യം വ്യക്തമാക്കിയിരുന്നു. ദിവസങ്ങളായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളും സൈന്യവുമായി ഈ ഭാഗത്ത് ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here