Connect with us

Kasargod

ഉള്ഹിയ്യത്തിന്റെ കര്‍മ്മശാസ്ത്രം: മുഹിമ്മാത്തില്‍ ചര്‍ച്ചാ സമ്മേളനം 8ന്

Published

|

Last Updated

പുത്തിഗെ: ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അതിപ്രധാനമായ ഉള്ഹിയ്യത്ത് ബലിദാനത്തിന്റെ കര്‍മ്മശാസ്ത്ര വിധികളെ അപഗ്രഥിച്ച് വിപുലമായ ഉലമ-ഉമറാ ചര്‍ച്ചാ സമ്മേളനം 8ന് മുഹിമ്മാത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കുന്ന ക്ലാസിന് പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ കാമില്‍ സഖാഫി നേതൃത്വം നല്‍കും.
അതീവ സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഉള്ഹിയ്യത്തിന്റെ നാനാവശങ്ങള്‍ പഠനവിധേയമാക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ നേര്‍ച്ചയാക്കിയതും അല്ലാത്തതുമായ ഉള്ഹിയ്യത്ത്, ബലിമൃഗത്തിന്റെ നിബന്ധനകള്‍, മാംസ വിതരണം, എല്ല്, തോല്‍ എന്നിവയുടെ വിനിയോഗം, സംഘടിതമായി നിര്‍വഹിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കുന്ന പരിപാടിയില്‍ സംശയ നിവാരണത്തിന് അവസരമൊരുക്കും.
ഇതു സംബന്ധമായി ചേര്‍ന്ന യോഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഉമര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇബ്‌റാഹിം അഹ്‌സനി, തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest