Connect with us

Kasargod

പരപ്പയില്‍ നാളെ; ഉദുമയില്‍ ആറിന്

Published

|

Last Updated

കാസര്‍കോട്: സംഘടനാ സ്‌കൂള്‍ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന സോണ്‍ പഠിപ്പുര നാളെ പരപ്പ സോണില്‍ നടക്കും.
രാവിലെ 8.30ന് ക്ലായിക്കോട് സുന്നി സെന്ററില്‍ ജില്ലാ ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഹ്‌ലുസ്സുന്നയുടെ ആദര്‍ശം, ദഅ്‌വത്ത്: മഹത്വം, പ്രാധാന്യം, മനോഭാവം, ഓഫീസ് ഭരണം, പദ്ധതി പഠനം, പബ്ലിക് റിലേഷന്‍സ്, വിദാഅ് എന്നീ സെഷനുകളില്‍ സംസ്ഥാനകമ്മിറ്റിയുടെ പരിശീലനം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും.
ആറിനു രാവിലെ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉദുമ സോണ്‍ പഠിപ്പുര ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ഉദുമ സോണിലെ വിവിധ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പഠിപ്പുരയിലെ പ്രതിനിധികളെ കണ്ടെത്താന്‍ പ്രീ ക്യാമ്പ് സിറ്റിംഗ് നടന്നുവരുന്നു.
പോത്താംകണ്ടം സുന്നി മദ്‌റസയില്‍ നടന്ന പഠിപ്പുരക്കും നോര്‍ത്ത് ചിത്താരി സുന്നി സെന്ററില്‍ നടന്ന ഹൊസ്ദുര്‍ഗ് സോണ്‍ പഠിപ്പുരക്കും ഡി ആര്‍ ജി അംഗങ്ങള്‍ നേതൃത്വം നല്‍കി.