Connect with us

Kasargod

ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

Published

|

Last Updated

കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റേയും കേരളപോലീസിന്റേയും പൊന്‍പുലരിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, നഗരസഭാംഗം കെ അബ്ദുറഹിമാന്‍, പി ടി എ പ്രസിഡന്റ് കെ എ മുഹമ്മദ് ബശീര്‍, പി ടി എ വൈസ്പ്രസിഡന്റ് ഉസ്മാന്‍ കടവത്ത്, ഒ എസ് എ സെക്രട്ടറി ഏരിയാല്‍ ശരീഫ്, ക്യാപ്റ്റന്‍ കെ എന്‍ കെ നമ്പ്യാര്‍, മദര്‍ പി ടി എ പ്രസിഡണ്ട് മൈമ്മൂന, പ്രിന്‍സിപ്പാള്‍ കെ മനോജ്, ഹെഡ്മാസ്റ്റര്‍ വി ജെ എസ് സ്‌കറിയ, കെ എ അബ്ബാസ് തുടങ്ങിവര്‍ പ്രസംഗിച്ചു. നാരായണന്‍ പേരിയ, നിര്‍മ്മല്‍ കുമാര്‍, സുതാര്യകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ചിത്ര നാരായണന്‍ ഗാന്ധി പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് നന്ദിയും പറഞ്ഞു.