Connect with us

Kasargod

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 22 വരെ അവസരം

Published

|

Last Updated

കാസര്‍കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലുളള ആക്ഷേപവും അപേക്ഷയും ഈമാസം 22 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഇപ്പോള്‍ പേര് ചേര്‍ക്കാം. ഇത്തവണ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന് 2014 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുളള സമയക്രമം കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് താലൂക്കോഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ബി എല്‍ ഒ മാരുടെ കൈവശവും പരിശോധനക്ക് ലഭ്യമാണ്. ദുര്‍ഗമമായ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് അപേക്ഷ സ്വീകരിക്കും. താലൂക്കോഫീസില്‍നിന്നുളള പ്രത്യേക സംഘങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളും കോളജുകളും സന്ദര്‍ശിച്ച് ഈമാസം 22 വരെ അപേക്ഷ സ്വീകരിക്കും.
ഈമാസം 20 ന് പോളിംഗ്‌സ്റ്റേഷന്‍ ലൊക്കേഷനുകളിലും അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ സ്വീകരിക്കും. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും വോട്ടര്‍ വിജ്ഞാന സഹായ കേന്ദ്രങ്ങളിലും സൗജന്യമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

---- facebook comment plugin here -----

Latest