Connect with us

Kozhikode

ഫറോക്കില്‍ പൈപ്പ് കമ്പോസ്റ്റ് പദ്ധതി തുടങ്ങി

Published

|

Last Updated

ഫറോക്ക്:  പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വാളക്കട സരസു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ ടി മജീദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ടി മുരളീധരന്‍, എന്‍ പ്രജല പഞ്ചായത്ത്് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മാലിന്യനിര്‍മാര്‍ജനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ എഴുപത് രൂപയാണ് ഗുണഭോക്തൃ വിഹിതം. വലിയ പൈപ്പുകളില്‍ അടുക്കള മാലിന്യം നിക്ഷേപിച്ച് അടച്ചു സൂക്ഷിച്ച് വളമാക്കുന്ന പ്രക്രിയയാണ് പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ച് നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പില്‍ വരുത്തുക.

Latest