Connect with us

Kozhikode

രാമനാട്ടുകര കേരളോത്സവത്തില്‍ ഇന്റിമേറ്റിന് കിരീടം

Published

|

Last Updated

രാമനാട്ടുകര: രാമനാട്ടുകര പഞ്ചായത്ത് കേരളോത്സവം ഓവറോള്‍ കിരീടം ഇന്റിമേറ്റ് ചിറക്കാംകുന്ന് നിലനിര്‍ത്തി 12 ദിവസങ്ങളിലായി  നീണ്ടുനിന്ന കലാ കായിക മത്സരങ്ങളില്‍ 94 പോയിന്റ് നേടിയാണ് ഇന്റിമേറ്റ് ട്രോഫി നിലനിര്‍ത്തിയത്. 70 പോയിന്റുള്ള സ്പന്ദനം കൊറ്റമംഗലം രണ്ടാം സ്ഥാനം  നേടി.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി എം പുഷ്പ  അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള കെ പി എ അസീസ് സ്മാരക എവര്‍ റോളിംഗ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ പി അബ്ദുസ്സമദ്, ഗോപി കോടക്കല്ല് പറമ്പ്, വി വി സീനത്ത്, ബ്ലോക്ക് മെമ്പര്‍ കെ ടി റസാഖ്, പി സി കൃഷ്ണന്‍, വാഴയില്‍ ബാലകൃഷ്ണന്‍, ടി പി ശശിധരന്‍ പാച്ചീരി സൈതലവി, കെ സി രവീന്ദ്രന്‍ മാസ്റ്റര്‍, എന്‍ പി മോഹനന്‍ മാസ്റ്റര്‍, നിയാസ് ആറ്റുപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest