Connect with us

Malappuram

ശറഹുല്‍ അഖാഇദ് പണ്ഡിത ദര്‍സിന് തുടക്കമായി

Published

|

Last Updated

കോട്ടക്കല്‍: സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത ദര്‍സിന് തുടക്കമായി. ഇസ്്‌ലാമിന്റെ പഴമയെയും തനതായ മൂല്യങ്ങളെയും എതിര്‍ത്ത് ഇസ്്‌ലാമിനെതിരില്‍ രംഗത്ത് വന്ന മുഴുവന്‍ ഉത്പതിശ്ണുക്കളെയും തിരിച്ചറിയുകയും ഇസ്‌ലാമിക വിശ്വാസത്തിന്റെ ദാര്‍ശനികതകളെ സമഗ്രവും ആധികാരികവുമായി പഠനവിധേയമാക്കി പണ്ഡിതസമൂഹത്തെ കൂടുതല്‍ കരുത്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശറഹുല്‍ അഖാഇദ് എന്ന ഗ്രന്ഥം ആധാരമാക്കി പണ്ഡിത ദര്‍സ് ആരംഭിച്ചിരിക്കുന്നത്. അല്‍ഹിദ്മത്തുസ്സനിയ്യ കേന്ദ്രകമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ദര്‍സിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ചങ്കുവെട്ടി ടൗണ്‍ സുന്നിമസ്ജിദില്‍ ഇടവിട്ട ശനിയാഴ്ചകളില്‍ നടക്കുന്ന പണ്ഡിത ദര്‍സ് നാളെ  രാവിലെ 9.30ന് ആരംഭിച്ച് 12 മണി വരെ നീണ്ടു നില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847649886, 9048900786 എന്ന നമ്പറില്‍ ബന്ധപ്പെടുക.

---- facebook comment plugin here -----

Latest