Connect with us

Malappuram

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃത കെട്ടിടം പുനര്‍നിര്‍മാണം നടത്തുന്നതായി പരാതി

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃത കെട്ടിടം പുനര്‍നിര്‍മാണം നടത്തുന്നതായി ജനകീയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷൈന്‍ ഓഡിറ്റോറിയത്തിനെതിരെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ആസ്ബന്റോസ് ഷീറ്റുകള്‍ പഴകി ദ്രവിച്ചതാണെന്നും മാലിന്യ സംസ്‌കരണത്തിനോ മലിന ജലം ഒഴുക്കികളയുന്നതിനോ കെട്ടിടത്തില്‍ സൗകര്യമില്ലെന്നും ഫയര്‍ ആന്റ് സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലെന്നും ജനകീയ സമിതി നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി സേതുമാധവന്‍, എ കൃഷ്ണന്‍കുട്ടി, ടി ടി ശങ്കരനാരായണന്‍, എന്‍ ആര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് പണിതതാണ് ഓഡിറ്റോറിയത്തിന്റെ കെട്ടിടമെന്നും നിയമപ്രകാരം ലഘുവായ പ്രവര്‍ത്തികള്‍ക്ക് പഞ്ചായത്തിന്റെ ആവശ്യമില്ലെന്നും അത്തരംത്തിലുള്ള പ്രവര്‍ത്തികളാണ് കെട്ടിടത്തില്‍ നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണെന്നും ഷൈന്‍ ഓഡിറ്റോറിയം ഉടമ പി ബാലന്‍ പറഞ്ഞു.

Latest