Connect with us

Ongoing News

കണ്‍സ്യൂമര്‍ഫെഡില്‍ അറുപത് കോടിയുടെ ക്രമക്കേട്

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡില്‍ അറുപത് കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ഡയറക്ടര്‍ മഹേഷ് കുമാര്‍ സിംഗ് ഉടന്‍ സര്‍ക്കാറിന് കൈമാറും. സംസ്ഥാന മന്ത്രിസഭയിലും കോണ്‍ഗ്രസിലും വിവാദങ്ങളും ഗ്രൂപ്പ് പോരും രൂക്ഷമായ സാഹചര്യത്തിലാണ് ഓപറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
കോഴിക്കോട് ഗോഡൗണില്‍ ഇരുപത് ടണ്‍ അരിയുടെ അനധികൃത സ്റ്റോക്ക് കണ്ടെത്തി. സൂക്ഷിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ലക്ഷങ്ങളുടെ ഭക്ഷ്യധാന്യങ്ങളാണ് പല ജില്ലകളിലും നശിക്കുന്നത്. സഹകരണ മന്ത്രിയുടെ ജില്ലയായ തൃശൂരിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നീതി ഗ്യാസുകള്‍ വിതരണം ചെയ്യുന്നതിലും ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലും ക്രമക്കേട് നടത്തിയ തൃശൂരിലെ ഗോഡൗണ്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ നടപടിക്കും വിജിലന്‍സ് ശിപാര്‍ശ ചെയ്യുന്നു.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിക്കേണ്ട സഹകരണ സ്ഥാപനം കോടികളുടെ ധൂര്‍ത്ത് നടത്തുന്നതിന്റെ രേഖാമൂലമുള്ള വിവരങ്ങളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുഴുങ്ങലരി വാങ്ങിയതില്‍ 55 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്ന്് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ ചെയര്‍മാന്റെ െ്രെഡവറുടെ ശമ്പളത്തിനും വിനോദത്തിനുമായി സ്ഥാപനം ചെലഴിച്ചത് ലക്ഷങ്ങളാണ്. കൊല്ലം കരിക്കോട് നീതി വിതരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിനോദത്തിനായി മാത്രം 5.7  ലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി. പുഴുങ്ങലരിക്ക് വിപണിയില്‍ 24 രൂപ വിലയുള്ളപ്പോള്‍ 28 രൂപക്കാണ് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയത്. ഇതുവഴി സര്‍ക്കാറിനുണ്ടായ നഷ്ടം അരക്കോടി രൂപയാണ്.
പലയിടങ്ങളിലും കൃത്യമായി ഓഡിറ്റ് നടത്തുന്നില്ലെന്നും ടെന്‍ഡറുകളില്‍ പലതിനും സുതാര്യതയില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest