Connect with us

Kasargod

വിശ്വാസി സമൂഹത്തിനിടയില്‍ ഛിദ്രത വളര്‍ത്താനുള്ള നീക്കം അപകടകരം: എം എ

Published

|

Last Updated

തൃക്കരിപ്പൂര്‍: അനാവശ്യ പരാമര്‍ശങ്ങളിലൂടെ വിശ്വാസികള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എം എ ഉസ്താദിന്റെ അഭിമുഖം എന്ന നിലയില്‍ ചേളാരി വിഭാഗത്തിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് സിറാജ് ലേഖകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനാരോഗ്യകരമായ കാരണങ്ങളാല്‍ സമ്മേളനങ്ങളില്‍നിന്നും പൊതു പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന ഞാന്‍ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കുകയോ അതിന് സമ്മതിക്കുകയോ ചെയ്യാറില്ലെന്നിരിക്കേ ഏതെങ്കിലും കടലാസില്‍ ആരെങ്കിലും വരച്ചിടുന്ന പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദിയല്ല. അത് സത്യമായ പത്ര ധര്‍മവുമല്ല.
ഉള്ളാള്‍ തങ്ങള്‍ അധ്യക്ഷനായ സമസ്ത മുശാവറയിലെ ഒരു മെമ്പറാണ് ഞാന്‍. അംഗങ്ങള്‍ക്കിടയില്‍ വല്ല അഭിപ്രായ ഭിന്നതയും ഉണ്ടായാല്‍ അത് എവിടെ ചര്‍ച്ച ചെയ്യണമെന്നും പത്രമാധ്യമങ്ങളിലോ പൊതുജനങ്ങളുടെ മുമ്പിലോ ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും ആറ് പതിറ്റാണ്ടിലേറെയായി പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള വ്യക്തി എന്ന നിലയില്‍ എന്നെ പഠിപ്പിക്കാനോ പരാമര്‍ശിക്കാനോ ആരെങ്കിലും മുതിരുന്നുവെങ്കില്‍ അത് അവരുടെ സംസ്‌കാരമായി മാത്രമേ പരിഗണിക്കാനാവൂ. അനാവശ്യ പരാമര്‍ശങ്ങളിലൂടെ വിശ്വാസികള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും കൂടുതല്‍ ചര്‍ച്ച ഇപ്പോള്‍ ആവശ്യമില്ലെന്നും എം എ ഓര്‍മിപ്പിച്ചു.

 

Latest