Connect with us

Palakkad

നസിറുദ്ദീന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇരുമുണികളും ജാഗ്രതാ പാലിക്കണമെന്ന്‌

Published

|

Last Updated

പാലക്കാട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇരുമുന്നണികളോടും വ്യക്തി താത്പര്യത്തിന് വേണ്ടി വിലപേശി സംസ്ഥാനത്തെ വ്യാപാരി സമൂഹത്തെ വഞ്ചിക്കുന്ന സ്വഭാവം ടി നസ്‌റുദ്ദീന്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ഹസ്സന്‍കോയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഘടനാ സംവിധാനം ഉപയോഗിച്ച് രാജ്യസഭാ സീറ്റും നിയമസഭ സീറ്റുകളും ആവശ്യങ്ങളുന്നയിക്കുന്നത് അധികാര സ്ഥാനങ്ങള്‍ കൈയടക്കുന്നതിന് വേണ്ടിയാണ്. വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലക്കൊള്ളുന്നതെന്നും തിരെഞ്ഞടുപ്പുകളില്‍ മത്സരിക്കാനോ, കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാനും സംഘടനയുടെ നിയമാവലി അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നസിറുദ്ദീന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇരു മുന്നണികളും ജാഗ്രതാ പാലിക്കണം. വാറ്റ്, വാടകനിയന്ത്രണ നിയമം, റോഡ് വികസനത്തിന ്കട ഒഴിപ്പിക്കല്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങി ഒരു കാര്യത്തിലും വ്യാപാരികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത നസിറുദ്ദീന്‍ വിഭാഗം തിരെഞ്ഞടുപ്പ് വരുമ്പോള്‍ മാത്രം വിടുവായത്തം പ്രസംഗിച്ച് നടത്തുന്നത് വ്യാപാരി സമൂഹത്തിന് അപമാനകരമാണ്.
പത്രസമ്മേളനത്തില്‍ ട്രഷറര്‍ എം നസീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ഹംസ, ജില്ലാനേതാക്കളായ ഖിദര്‍മുഹമ്മദ്, അബൂബക്കര്‍, ബാലകൃഷ്ണന്‍ പങ്കെടുത്തു.