Connect with us

Gulf

ശഹാനിയയില്‍ കുതിരയോട്ട മത്സരം

Published

|

Last Updated

ദോഹ: അറബ് പാരമ്പര്യത്തിന്റെയും പ്രൌഡിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന കുതിരയോട്ട മത്സരം ദോഹയിലെ ശഹാനിയയില്‍ ആരംഭിച്ചു. അടുത്ത ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കും. ഖത്തര്‍ കേമല്‍ റൈസ് ഓര്‍ഗനൈസിംഗ് കമ്മറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത്സരത്തില്‍ അറബ് ഗള്‍ഫ് മേഖലയിലെ മതിപ്പു പറയുന്ന അനേകം കുതിരകളാണ് പങ്കെടുക്കുക. തങ്ങളുടെ പേരും പെരുമയും പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള വേദിയായാണ് കുതിരകളുടെ ഉടമകളായ അറബികള്‍ ഈ മത്സരത്തെ കാണുന്നത്. അതിനായി കണക്കറ്റ കാശും ഊര്‍ജ്ജവും ചെലവിടുന്നതില്‍ അവര്‍ക്ക് മടയൊന്നുമില്ല. പന്ത്രണ്ടു മില്ല്യന്‍ ഖത്തര്‍ റിയാല്‍,എണ്‍പത്തിരണ്ടു കാറുകള്‍ എന്നിവയടങ്ങിയ ബ്രഹത്തായ സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.നൂറ്റിഎണ്‍പത് റൗണ്ട് പ്രാഥമിക പോരാട്ടങ്ങളുള്ള മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ ആറു ടീമുകളാണ് മാറ്റുരക്കുക. ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ഫൈസല്‍ ആല്‍ താനിയുടെ കാര്‍മ്മികത്വത്തിലാണ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.

Latest