Connect with us

Gulf

ഖത്തര്‍ ചാരിറ്റി സോമാലിയയില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

Published

|

Last Updated

ദോഹ: സോമാലിയയിലെ ദരിദ്രരും പ്രത്യേക പരിഗണനക്കര്‍ഹിക്കുന്നവരുമായ പാവങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി വക തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. മൊഗദിഷു, ഹര്‍ജീസാ പ്രവിശ്യകളിലെ തെരഞ്ഞെടുക്കപ്പെട്ട സാധുകുടുംബങ്ങള്‍ക്കാണ് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതി നടപ്പിലാക്കിയത്. ഇത് വരെ മൊഗദിഷു പ്രവിശ്യയില്‍ അറുപതോളം തയ്യല്‍ മെഷീനുകള്‍ നല്‍കിക്കഴിഞ്ഞു. അവയില്‍ ഇരുപതെണ്ണം കൈപ്പറ്റിയിരിക്കുന്നത് അംഗവൈകല്യമുള്ള കുടുംബിനികളാണ്. താല്‍പര്യമനുസരിച്ച് ഇതര തൊഴിലുകളില്‍ കൂടി പരിശീലനം നല്‍കി താഴേതട്ടിലുള്ളവരെ സമുദ്ധരിക്കാന്‍ ഖത്തര്‍ ചാരിറ്റിക്ക് പദ്ധതികളുണ്ടെന്നു അധികൃതര്‍ അറിയിച്ചു.