Connect with us

Kerala

മഅദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ബാംഗളൂര്‍: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയില്‍ മഅദനിയുടെ ജാമ്യക്കാര്യം മുഖ്യമന്ത്രി സംസാരിച്ചില്ല. കര്‍ണാടകയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണിതെന്നും അതുകൊണ്ടു തന്നെ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. മഅദമിയുടെ ജാമ്യക്കാര്യത്തില്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ബാംഗളൂര്‍-കേരള വനപാതയിലെ രാത്രി യാത്രാ നിരോധനം മൂലം വയനാട്, കോഴിക്കോട് ജില്ലകളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനായിരുന്നു ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു ബദല്‍ പാതകളുടെ സാധ്യതാ പഠനത്തിന് ഉന്നതതല സമിതി രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം മഅദനിയുടെ ജാമ്യക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. മഅദനിയുടെ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മഅദനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest