Connect with us

Kerala

വിവാദ ഓര്‍ഡിനന്‍സ്: വിശദീകരണവുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. തന്റെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതായിരുന്നു. ശക്തമായ വാക്കുകള്‍ ഒഴിവാക്കാമായിരുന്നെന്ന് പിന്നീട് തോന്നി. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്ന് അമ്മ സോണിയാ ഗാന്ധി പറഞ്ഞതായും രാഹുല്‍ വിശദീകരിച്ചു.

രണ്ട് ദിവസം മുമ്പ് ഓര്‍ഡിനന്‍സിനെ കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രസ് ക്ലബിലേക്ക് കടന്നുവന്ന രാഹുല്‍ ഓര്‍ഡിനന്‍സ് കീറി ചവറ്റുകൊട്ടയിലിടണമെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടരര്‍ന്നാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.