Connect with us

National

കാന്തപുരത്തിന്റെ അസം സന്ദര്‍ശനം: സംഘാടക സമിതി രൂപീകരണത്തിന് നാളെ തുടക്കം

Published

|

Last Updated

kanthapuram 2ഗുവാഹത്തി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സംഘ കുടുംബത്തിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന അസം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നവംബര്‍ 7 മുതല്‍ 10 വരെ തിയ്യതികളിലായി അസമില്‍ നടത്തുന്ന സന്ദര്‍ശന പരിപാടി വിജയകരമായി നടപ്പിലാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണത്തിന് നാളെ തുടക്കമാകും. ബൊറാക് വാലി സോണ്‍ തല സംഘാടക സമിതി രൂപീകരണം നാളെ ശനി ഉച്ചക്ക് 2 മണിക്ക് ബദര്‍പൂര്‍ നവീന്‍ ചന്ദ്ര കോളേജ് ഓഡിറ്റോറിയത്തില്‍ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം ഒ ഐ) അസം സംസ്ഥാന പ്രസിഡന്റ് മൗലാനാ അലീമുദ്ധീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ അസം റിലീഫ് സെല്‍ കണ്‍വീനര്‍ ആര്‍ പി ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. എം എസ് ഒ അസം സംസ്ഥാന പ്രസിഡന്റ് സാലിക് അഹമദ് ലത്വീഫി പദ്ധതിയവതരിപ്പിക്കും. മൗലാനാ സയ്യിദ് അബ്ദുല്‍നാസര്‍ മുജദ്ദിതി, മൗലാനാ യൂസുഫ് റ്ഹ്മാന്‍, മൗലാനാ ശിഹാബുദ്ധീന്‍, മൗലാനാ അഫ്താബ് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ബ്രഹ്മപുത്ര സോണ്‍ സംഘാടക സമിതി രൂപീകരണം ഒക്ടോബര്‍ ആറിന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുവാഹത്തി മുസാഫര്‍ഖാന ഓഡിറ്റോറിയത്തില്‍ അസം റിലീഫ് സെല്‍ ഗുവാഹത്തി സോണ്‍ ചെയര്‍മാന്‍ മൗലാനാ നബീഹുല്‍ ഹഖ് റിസ്‌വിയുടെ അധ്യക്ഷതയില്‍ എം ഒ ഐ അസം സംസ്ഥാന ജനറല്‍ മൗലാന യൂസുഫ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എം എസ് ഒ നാഷണല്‍ അസിസ്റ്റന്റ് സെക്രട്ടറി സുഹൈറുദ്ധീന്‍ നൂറാനി പദ്ധതികളവതരിപ്പിക്കും. മൗലാനാ ഫഖ്‌റുദ്ധീന്‍, സാബിത് അബ്ദുല്ല നൂറാനി, മഖ്ബൂല്‍ അഹ്മദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
സംസ്ഥാനത്തെ ബൊറാക് വാലി (അപ്പര്‍ അസം) ബ്രഹ്മപുത്ര(ലോവര്‍ അസം) എന്നിങ്ങനെ രണ്ട് സോണുകളിലായി തിരച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണത്തിന്റെ തുടര്‍ച്ചയായി ജില്ലകള്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 20 നകം സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കും.

കാന്തപുരത്തിന്റെ സന്ദര്‍ശനം ചരിത്ര വിജയമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. കോഴിക്കോട് സമസ്ത സെന്ററില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അസം റിലീഫ് സെല്‍ സെന്‍ട്രല്‍ കമ്മിറ്റി യോഗം പരിപാടിയുടെ കര്‍മരേഖ അംഗീകരിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി, ആര്‍ പി ഹുസൈന്‍, എം മുഹമ്മദ് സ്വാദിഖ്, വി പി എം ബഷീര്‍, എ പി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest