Connect with us

National

അമ്പലങ്ങള്‍ക്ക് മുമ്പ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കണം:മോഡി

Published

|

Last Updated

അമ്പലങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. ഞാന്‍ ഹിന്ദുവായിട്ടാണ് അറിയപ്പെടുന്നത്, പക്ഷേ അമ്പലങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മോഡി പറഞ്ഞു. ഡല്‍ഹിയില്‍ ഏഴായിരത്തിലേറെ കോളേജ് വിദ്യാര്‍ത്ഥികലെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ് ഇക്കാര്യം പറഞ്ഞപ്പോള്‍ വലിയ വിവാദമായിരുന്നു. അന്ന് ജയറാം രമേശിന്റെ പ്രസ്താവന വിവാദമാക്കിയ ബിജെപി തന്നെ മോഡിയെ പിന്തുണക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല പ്രതികരിച്ചു. രാജ്യത്ത് അമ്പലത്തേക്കാള്‍ ആവശ്യം ടോയ്‌ലറ്റുകളാണ്. ഇന്ത്യയില്‍ അറുപത്തിനാല് ശതമാനംപേരും ടോയ്‌ലറ്റ് ഉപയോഗിക്കാത്തവരാമെന്നും ഇതൊരു റെക്കോര്‍ഡാണെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്.

 

 

 

 

 

 

Latest