Connect with us

International

യുഎസ് സാമ്പത്തിക പ്രതിസന്ധി: ഒബാമ വിദേശ സന്ദര്‍ശനങ്ങള്‍ വെട്ടിച്ചുരുക്കി

Published

|

Last Updated

obamaവാഷിംഗ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക പ്രതിന്ധി മൂലം പ്രസിഡന്റ് ബരാക് ഒബാമ ചില വിദേശ സന്ദര്‍ശനങ്ങള്‍ റദ്ദാക്കി. ഒബാമയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വിട്ട് വീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ മൂന്നാം ദിനത്തിലേക്ക് കടന്ന അടച്ചുപൂട്ടലിന്റെ ഗതി എന്താകുമെന്ന ഭീതിയിലാണ് യുഎസ് ജനത. നാലില്‍ മൂന്ന് വിഭാഗം ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്‍കിയാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്) ലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ തടസ്സപ്പെട്ട സ്ഥിതിയിലാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭാവിയെ കുറിച്ച് വീണ്ടു വിചാരമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പും സാമ്പത്തിക അടിയന്തരാവസ്ഥയും കണക്കിലെടുക്കാതെ അമേരിക്കന്‍ സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിലവില്‍ വന്നു.
ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് പദ്ധതിയില്‍ ചേരാനായി മുന്നോട്ടുവന്നത്.എഴുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ചികിത്സാചെലവ് താങ്ങാനാകാതെ മരിക്കുന്നത് ഇതോടെ ഒഴിവാകുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.