Connect with us

National

അസമില്‍ വാഹനാപകടം: 13 കുട്ടികളടക്കം 28 പേര്‍ മരിച്ചു

Published

|

Last Updated

ഗുവാഹട്ടി: അസമിലെ ബര്‍പെറ്റ ജില്ലയിലെ ദൊഹോല്‍പറയിലുണ്ടായ വാഹനാപകടത്തില്‍ ഇരുപത്തിയെട്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ട്രക്ക് രണ്ട് മിനി വാനുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 13 കുട്ടികളും അഞ്ച് സത്രീകളുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവാഹട്ടിയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇഷ്ടിക കളത്തില്‍ പണിക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. പശ്ചിമ ബംഗാളിലേക്ക് പോകുകയായിരുന്ന ട്രക്ക് മുമ്പില്‍ നിന്നും വരികയായിരുന്ന മിനി വാനുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Latest