Connect with us

Kozhikode

വിദ്യാര്‍ഥികളുടെ ശ്രമദാനത്തില്‍ അങ്കണ്‍വാടിയിലേക്ക് റോഡ്

Published

|

Last Updated

ഫറോക്ക്: ഗാന്ധിജയന്തി ദിനത്തില്‍ വിദ്യാര്‍ഥികളുടെ ശ്രമദാനത്തിലൂടെ അങ്കനവാടിയിക്ക് റോഡ് യാഥാര്‍ഥ്യമായി. കൊറ്റമംഗലം അംങ്കണ്‍വാടിയിലേക്കുള്ള റോഡാണ് ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ നിര്‍മിച്ചത്്. ഇവിടെയുണ്ടായിരുന്ന നടപ്പാത വീതികൂട്ടി ഗതാഗത യോഗ്യമാക്കുകയായിരുന്നു.
കൊറ്റമംഗലം അങ്കണ്‍വാടിയും നിരവധി വീടുകളുമുള്ള ഇവിടേക്ക് റോഡില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയതോടെ റോഡ് നിര്‍മാണം എളുപ്പമായി. കൊറ്റമംഗലം റസിഡന്‍സ് അസോസിയേഷനും സ്പന്ദനം കലാ സാംസ്‌കാരിക വേദിയും വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രവൃത്തിയില്‍ പങ്കുചേര്‍ന്നു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി ശശികുമാര്‍, വിദ്യാര്‍ഥികളായ ചൈത്രേഷ് , അസറുദ്ദീന്‍ നേതൃത്വം നല്‍കി.

Latest