Connect with us

Malappuram

ഗാന്ധിജിയെ അനുസ്മരിച്ച് ജില്ലയിലെങ്ങും വിവിധ പരിപാടികള്‍

Published

|

Last Updated

മലപ്പുറം: ഗാന്ധി ജയന്തി ദിനാഘോഷം വിവിധങ്ങളായ പരിപാടികളോടെ ജില്ലയിലെങ്ങും നടന്നു. പരിസര ശുചീകരണവും അനുസ്മരണ പരിപാടികളുമായിരുന്നു വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഭിമുഖ്യത്തില്‍ നടത്തിയത്.
കോട്ടക്കല്‍: ഗാന്ധിജയന്തി ദിനാചരണ ഭാഗമായി നഗരസഭക്ക് കീഴില്‍ ടൗണ്‍ ശുചീകരിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ചെയര്‍പേഴ്‌സന്‍ ടി വി സുലൈഖാബി ഉദ്ഘാടനം ചെയ്തു. പരിപാടി എട്ടിന് ശുചീകരണ സന്ദേശ റാലിയോടെ സമാപിക്കും.
തിരൂര്‍: പറവണ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. പരിപാടിയുടെ ഭാഗമായി പറവണ്ണ മാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു. അധ്യാപകരായ അജീഷ്, പ്രകാശന്‍, സിറാജ് നേതൃത്വം നല്‍കി.
തിരുന്നാവായ: ഗാന്ധി സ്മാരക പരിസരത്ത് കേരള സര്‍വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയും സര്‍വോദയ മേളാ കമ്മിറ്റിയും ചേര്‍ന്ന് പ്രാര്‍ഥനാ സംഗമം നടത്തി. കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ വി സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി: മമ്പുറം ഗാന്ധികള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം ടി മൂസ അധ്യക്ഷതവഹിച്ചു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍മജീദ്, സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് അബ്ദുല്ല കോയതങ്ങള്‍ പ്രസംഗിച്ചു.
തിരൂരങ്ങാടി: ഗാന്ധിജയന്തി ദിനത്തില്‍ ഏ ആര്‍ നഗര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഗാന്ധിയിലേക്ക് ഒരുതണല്‍ എന്നപദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മരം വെച്ചുപിടിപ്പിച്ചു. മമ്പുറം എല്‍പി സ്‌കൂളില്‍ ഡിസി സി ജനറല്‍ സെക്രട്ടറി മുസ്തഫ ബക്കര്‍ ഉദ്ഘാടനം ചെയ്തു. മമ്പുറം ഡിസ്‌പെന്‍സറിയില്‍ പി ശിവരാമന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ വി എ മൊയ്തീന്‍ഹാജി കുന്നുംപുറം പിഎച്ച്‌സിയില്‍ പി നഫീസ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി: കക്കാട് ഡാര്‍ട്ട് മിഷന്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. രമേശ് മേത്തല ഉദ്ഘാടനം ചെയ്തു. സലീം വടക്കന്‍ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ഡി സി സി ട്രഷറര്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ബ്ലോക്ക് പ്രസിഡന്റ് കെ പിതങ്ങള്‍ നേതൃത്വം നല്‍കി.
പറപ്പൂര്‍: കോട്ടുപാറ ടസ്‌കേസ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ത നിര്‍ണയ ക്യാമ്പും രക്ത സേനയും രൂപവത്കരിച്ചു. ടി അയമു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു.