Connect with us

Wayanad

ഗാന്ധിജയന്തി ദിനത്തില്‍ ഉപവസിച്ചു

Published

|

Last Updated

കല്‍പറ്റ: മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനമായ ഇന്നലെ ഏകദിന നിരാഹാര സമരം നടത്തി. 
ഭക്ഷ്യസുരക്ഷാ ബില്ലിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക,സാര്‍വത്രിക റേഷന്‍ സംവിധാനം തകര്‍ക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം. സംസ്ഥാന കമ്മിറ്റി അംഗം പ്രീതകൂത്ത് പറമ്പ് ഉദ്ഘാടനം ചെയ്തു.
പി ആര്‍ നിര്‍മല അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം രുഗ്മിണി സുബ്രമണ്യന്‍, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം കെ വി മോഹനന്‍, കെ എസ് കെ ടി യു ജില്ലാ ട്രഷറര്‍ വി പി ശങ്കരന്‍ നമ്പ്യാര്‍, കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം പി കൃഷ്ണ പ്രസാദ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി ടി ബിജു, പി സാജിത എന്നിവര്‍ സംസാരിച്ചു. എന്‍ പി കുഞ്ഞുമോള്‍ സ്വാഗതവും വി കെ സുലോചന നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest