Connect with us

Wayanad

പാരിസ്ഥിതിക മേഖലയിലെ മീന്‍ പിടിത്തം: പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

മാനന്തവാടി: സര്‍ക്കാര്‍ പാരിസ്ഥിക ലോല മേഖലയായി പ്രഖ്യാപിച്ച ഭൂമിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന മീന്‍ പിടുത്തത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ സെക്ഷന്‍ അഞ്ചില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്ത തിരുളംകുന്നിലെ കുളത്തില്‍ നിന്നാണ് മീന്‍ പിടിച്ചത്. ഡെപ്യൂട്ടി റേഞ്ചറുടെ സഹായത്തോടെയാണ് മീന്‍പിടുത്തം നടന്നത്. മാനന്തവാടി താലൂക്കിലെ പ്രധാന ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസറും സംഘവുമാണ് മദ്യലഹരിയില്‍ കിലോക്കണക്കിന് മീന്‍ വല ഉപയോഗിച്ച് പിടിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വക്‌വെഞ്ചേഴസ് എന്ന കമ്പനി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലം വാങ്ങിയത്.
പ്രദേശവാസികളില്‍ നിന്നും വിലക്ക് വാങ്ങിയ 13 ഏക്കറോളം ഭൂമിയാണ് കമ്പനി ഈ മേഖലയില്‍ സ്വന്തമാക്കിയത്. ആനകളെപറ്റി ഗവേഷണം നടത്തുന്നതിനായാണ് കമ്പനി തിരുനെല്ലി പഞ്ചായത്തില്‍പെട്ട ഭൂമി സ്വന്തമാക്കിയത്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ ഭൗമി ഇഎഫ്എല്‍(ഇക്കോ ഫ്രെജൈല്‍ ലാന്‍ഡ്) ആയി പ്രഖ്യാപിച്ചത്. ഇതു കൊണ്ട് തന്നെ കമ്പനി ഹൈക്കേടിതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണയിലുമാണ്. മീന്‍ പിടിക്കുന്നത് ചോദ്യം ചെയ്ത പ്രദേശവാസിക്ക് നേരെ അസഭ്യവര്‍ഷം ചൊരികയുകയാണ് ഈ സംഘം ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരും എക്‌സിക്യുട്ടീവ് ഓഫീസറും കൂടി ആദ്യം മദ്യം നല്‍കി വശപ്പടുത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങാത്തത്തിനെ തുടര്‍ന്നാണ് അസഭ്യ വര്‍ഷം ചൊരിഞ്ഞത്.
ഇദ്ദേഹം വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കമ്പനി സൈറ്റ് മാനേജറോടും ഈ സംഘം അസഭ്യ വര്‍ഷം ചൊരിഞ്ഞിരുന്നു. ഈ സംഭവശത്ത പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് പരാതി നല്‍കയിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ മീന്‍ പിടുത്തം ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വനപാലകര്‍ തന്നെ പ്രകൃതി ചൂഷണത്തിന് കൂട്ട് നില്‍ക്കുന്നില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

 

Latest