Connect with us

Wayanad

ട്രൈബല്‍ വില്ലേജ് പദ്ധതിക്ക് തുടക്കം: പഴശി ട്രൈബല്‍ ഹോസ്റ്റല്‍ തുറന്നു

Published

|

Last Updated

കല്‍പറ്റ: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ലക്ഷ്യമിടുന്ന പഴശ്ശി ട്രൈബല്‍ വില്ലേജ് (ട്രൈബല്‍ ചില്‍ഡ്രന്‍സ് ഹോം ആന്‍ഡ് ആഫ്‌ടെര്‍ കെയര്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍) പദ്ധതിക്ക് തുടക്കം. ഇതിന്റെ ആദ്യപടിയായി പഴശ്ശി ട്രൈബല്‍ ഹോസ്റ്റല്‍ കണിയാമ്പറ്റയില്‍ സിനിമാസംവിധായകന്‍ രഞ്ജിത് ഉദ്ഘാടനം ചെയ്തു. വാടകകെട്ടിടത്തിലാണ് ഈ വര്‍ഷം ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുക. അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മിച്ച് അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തനം മാറ്റും. ആദിവാസി വിഭാഗങ്ങളുടെ സമഗ്രപുരോഗതിയാണ് ട്രൈബല്‍ വില്ലേജിന്റെ ലക്ഷ്യം. രക്ഷിതാക്കളുടെ സംരക്ഷണം ഇല്ലാത്ത പഠനം നിര്‍ത്തിയ നാല് മുതല്‍ ഏഴാം ക്ലാസ്‌വരെയുള്ള 50 കുട്ടികള്‍ക്കാണ് സെന്ററില്‍ ഈ വര്‍ഷത്തെ പ്രവേശനം. കുട്ടികളുടെ വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ളവ പഴശ്ശി ഏറ്റെടുക്കും. മനുഷ്യസ്‌നേഹികളുടെ പിന്തുണയോടെ പദ്ധതി നടപ്പാക്കുക.
ട്രൈബല്‍ ചില്‍ഡ്രന്‍സ് ഹോം, റീഹാബിലിറ്റേഷന്‍ സെന്റര്‍് മദ്യാസക്തിക്കെതിരെയുള്ള ചികിത്സാ കേന്ദ്രം, ആദിവാസി കലാകേന്ദ്രം, ട്രൈബല്‍ ലൈബ്രറി, കാര്‍ഷിക പരിശീലന കേന്ദ്രം, തൊഴില്‍ പരിശീലം കേന്ദ്രം എന്നിവയും ഘട്ടംഘട്ടമായി ട്രൈബല്‍ വില്ലേജില്‍ ആരംഭിക്കും. അഞ്ച് കോടിയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കുന്നത്.ട്രൈബല്‍ ഹോസ്റ്റല്‍ ഉദ്ഘാടന ചടങ്ങില്‍ പഴശ്ശി ട്രൈബല്‍ വില്ലേജ് ചെയര്‍മാന്‍ ഡോ. എം ഭാസ്‌കരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി ലൈബ്രറി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി തോമസ് പഠനോപകരണ വിതരണം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി എം ജോയി, ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുല്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്തംഗം കുഞ്ഞായിഷ, പഴശ്ശി ചെയര്‍മാന്‍ പി എസ് ജനാര്‍ദ്ധനന്‍ എന്നിവര്‍ സംസാരിച്ചു.
പഴശ്ശി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സി കെ ശശീന്ദ്രന്‍ സ്വാഗതവും സീതാബാലന്‍ നന്ദിയും പറഞ്ഞു.

 

Latest