Connect with us

Wayanad

ആദിവാസി സംരക്ഷണം സമൂഹത്തിന്റെ ബാധ്യത: രഞ്ജിത്

Published

|

Last Updated

കണിയാമ്പറ്റ: നാടിന്റെ വികാസത്തിനും മുന്നേറ്റത്തിനുമിടയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസികളുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണെന്ന് പ്രമുഖ ചലചിത്ര സംവിധായകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടു. ആദിവാസി കുട്ടികളുടെ സംരക്ഷണത്തിന് പഴശ്ശി ട്രസ്റ്റ് ആരംഭിച്ച ഹോസ്ല്‍ കണിയാമ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 
വയനാട്ടിലെ ആദിവാസികളുടെ ചരിത്രം സാമ്രജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്. പഴശ്ശിയുടെ പോരാട്ടം അറിയപ്പെടുന്നത് ആദിവാസികളുടെ പോരാട്ടമായാണ്. ആ സമൂഹം ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. ഭൂമിക്ക് അതിരും ആധാരങ്ങളുമില്ലാതെ പ്രകൃതിയോട് പൊരുത്തപ്പെട്ട ആദിമജനത പിന്തള്ളപ്പെട്ടത് വിവിധ കാലഘട്ടങ്ങളിലെ കുടിയേറ്റങ്ങളുടെയും കാര്‍ഷികസാമൂഹിക വികാസങ്ങളുടെയും ബാക്കിപത്രമാണ്. അതിരുകള്‍ നിര്‍ണ്ണയിക്കപ്പെട്ടതോടെ അവര്‍ അതിര്‍ത്തിക്ക് പുറത്തായി. ആ കാലത്തെ തെറ്റിന്റെ തിരുത്തായി ഇന്ന് ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളെ കാണാന്‍ സമൂഹവും സര്‍ക്കാറും തയ്യാറാവണം. അന്യരുടെ സൗജന്യത്തിലും ഔദാര്യത്തിലും കഴിയുന്നവരെന്ന തോന്നല്‍ ആദിവാസികള്‍ക്കുണ്ടാകരുത
്.പഴശി ട്രൈബല്‍ വില്ലേജിന്റെ വളര്‍ച്ചക്കും ധനസമാഹരണത്തിനുമായി ഒരു അംബാസിഡര്‍ എന്ന നിലയില്‍ താന്‍ പ്രവര്‍ത്തിക്കും. ട്രൈബല്‍ വില്ലേജിന് വേണ്ടി സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് പറഞ്ഞു.

---- facebook comment plugin here -----

Latest