Connect with us

Palakkad

പരസ്യ പ്രസ്താവനക്ക് കോണ്‍ഗ്രസില്‍ വിലക്ക്

Published

|

Last Updated

പാലക്കാട്:കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനക്ക് വിലക്ക്. പൂക്കാടന്‍ കോളനിയില്‍ ഗാന്ധി ഗ്രാമം പരിപാടിക്കെത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് മാധ്യമ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.
വിവിധ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തി വരികയാണ്. ഇനി മുതല്‍ ഒരു നേതാവും ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ പാടില്ല. വിലക്ക് ലംഘിച്ചും പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവും. പരസ്യ പ്രസ്താവനകള്‍ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. പ്രസ്താവനകള്‍ നടത്താന്‍ പാര്‍ട്ടി വേദികളില്‍ അവസരമുണ്ട്. പരസ്യമായി പ്രതികരിക്കുന്നത് പാര്‍ട്ടിക്ക് ഒരിക്കലും ഗുണകരമാവില്ല. യു ഡി എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 14 ജില്ലകളിലും ഗാന്ധി ഗ്രാമം പരിപാടി നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ “ഗാന്ധി ഗ്രാമം” പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest