Connect with us

Kannur

മുഖ്യമന്ത്രിയെ വീട്ടില്‍ നിന്നിറങ്ങാന്‍ അനുവദിക്കില്ല: കോടിയേരി

Published

|

Last Updated

തലശ്ശേരി: ഹവാല തട്ടിപ്പ്, ഭൂമി തട്ടിപ്പ്, സ്വര്‍ണ തട്ടിപ്പ് എന്നിവ ചേര്‍ന്നുള്ള മാഫിയകള്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളിലൂടെ തെളിഞ്ഞതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. 
ഇത്തരം സാഹചര്യത്തില്‍ ഇനിയും രാജിവെച്ചൊഴിഞ്ഞ് പോവാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ എല്‍ ഡി എഫ് ഉപരോധിക്കുമെന്ന് തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് കോടിയേരി പറഞ്ഞു.
സ്വന്തം ഓഫീസ് പോലും നേരാംവണ്ണം നോക്കിനടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങിനെ കേരളം ഭരിക്കാനാവും. ഗണ്‍മാന്‍ സലീംരാജിനെതിരെയുള്ള കേസ് എന്‍ ഐ എക്ക് വിടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
സലീംരാജിന് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി കൂടുതല്‍ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിലുണ്ടായ ഹൈക്കോടതി പരാമര്‍ശം ഏറെ ഗൗരവമുള്ളതാണെന്നും തത്സ്ഥാനത്തിരിക്കാന്‍ ഡി ജി പി യോഗ്യനല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.