Connect with us

Idukki

കടുവാ സങ്കേതത്തില്‍ മ്ലാവ് വേട്ട; അഞ്ച് ബംഗാളികള്‍ അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ചു തൊഴിലാളികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിലെ സ്വകാര്യ എസ്റ്റേറ്റായ പച്ചക്കാനത്തെ തൊഴിലാളികളായ സുവന്‍ കര്‍കര്‍(20), ബിജോയി പ്രതാന്‍(22), അജോയി പ്രതാന്‍(23), ദാസ് സുശാന്ത്(43), പന്‍ചന്‍(45) എന്നിവരെയാണ് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ എം അജീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സാന്റി കെ മാത്യു, ഫോറസ്റ്റര്‍ എം എന്‍ രവി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 25 കിലോ മ്ലാവിന്റെ ഇറച്ചിയും മാംസം ഭാഗിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും വനപാലകര്‍ കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

Latest