Connect with us

International

ഒബാമ കെയര്‍ നിലവില്‍ വന്നു: യു എസിലെ സാമ്പത്തിക പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: കടമെടുപ്പ് ബില്ലില്‍ സമാവായമുണ്ടാക്കുന്നതില്‍ ഡെമോക്രാറ്റുകളും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ യു എസിലെ സാമ്പത്തിക പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നു. അതേസമയം പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രഡിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. 
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭാവിയെ കുറിച്ച് വീണ്ടു വിചാരമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പും സാമ്പത്തിക അടിയന്തരാവസ്ഥയും കണക്കിലെടുക്കാതെ അമേരിക്കന്‍ സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിലവില്‍ വന്നു.
ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് പദ്ധതിയില്‍ ചേരാനായി മുന്നോട്ടുവന്നത്.
എഴുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ചികിത്സാചെലവ് താങ്ങാനാകാതെ മരിക്കുന്നത് ഇതോടെ ഒഴിവാകുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.
പക്ഷേ ചികിത്സാചെലവും ഇന്‍ഷ്വറന്‍സ് പ്രീമിയവും കൂടാനും ഇന്‍ഷ്വറന്‍സ് വ്യവസായം തകരാനും ഒബാമയുടെ പദ്ധതി ഇടയാക്കുമെന്നാണ് എതിരാളികള്‍ പറയുന്നത്. സര്‍ക്കാരിന്റെ ബാധ്യതയും ഭാവിയില്‍ വര്‍ധിക്കും. സാമ്പത്തിക തകര്‍ച്ചയായിരിക്കും ഫലമെന്നും അവര്‍ ആരോപിക്കുന്നു.

Latest