Connect with us

Kannur

മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി

Published

|

Last Updated

തലശ്ശേരി: സോഫയില്‍ ഓണ്‍ ചെയ്തിട്ടിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് തീ പടര്‍ന്ന് കോണ്‍ക്രീറ്റ് വീട് പൊട്ടിത്തെറിച്ച് കത്തി. ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് സംഭവം. 
മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ദീപ്തി റോഡിലെ വിമുക്ത ഭടന്‍ മൗവ്വഞ്ചേരി സുരേന്ദ്രന്റെ അറത്തില്‍ പറമ്പില്‍ വീട്ടിലാണ് അപകടം സംഭവിച്ചത്. ഉപകരണങ്ങളടക്കം കിടപ്പുമുറി പൂര്‍ണമായും കത്തുകയും സീലിംഗ് വിണ്ടുകീറുകയും ചെയ്തു. ചുമരിന്റെ തേപ്പുഭാഗങ്ങള്‍ അടര്‍ന്നുവീണു. അപകടസമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സുരേന്ദ്രന്റെ മകള്‍ സിഫ്‌ന അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍, 20,000 രൂപ, കുടുംബത്തിന്റെ ആധാര്‍ കാര്‍ഡ്, വസ്തുവിന്റെ രേഖകള്‍, എന്നിവ നിശ്ശേഷം കത്തിച്ചാമ്പലായി. സീലിംഗ് ഫാന്‍ ഉരുകിവീണു. അടച്ചിട്ട വീട് നിറയെ പുക നിറഞ്ഞു. ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഭീകര ദൃശ്യം ആദ്യം കണ്ടത്. അവര്‍ ബഹളം വെച്ച് ആളുകളെ കൂട്ടിയാണ് തീ അണച്ചത്.

---- facebook comment plugin here -----

Latest