Connect with us

Kasargod

സഅദിയ്യ: 44-ാം വാര്‍ഷിക സ്വാഗത സംഘ രൂപവത്കരണം അഞ്ചിന്

Published

|

Last Updated

ദേളി: 2014 ഫെബ്രുവരി 7, 8, 9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈമാസം അഞ്ചിന് ദേളി സഅദിയ്യ: ഓഡിറ്റോറിയത്തില്‍ നടക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം അലി കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടൂവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, എന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി സംബന്ധിക്കും.

Latest