Connect with us

International

ജനസംഖ്യ: '2050 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും'

Published

|

Last Updated

ലണ്ടന്‍: 2050 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് പഠനം. ആഗോള ജനസംഖ്യ 9.7 ബില്യനായി 2050 ല്‍ വര്‍ധിക്കുമെന്നും ഇപ്പോള്‍ 7.1 ബില്യനാണെന്നും ഫ്രഞ്ച് സംഘത്തിന്റെ പഠനത്തില്‍ പറയുന്നു. ഫ്രഞ്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡെമോഗ്രാഫിക് സ്റ്റഡീസ് ആണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ജനസംഖ്യാ പഠനം നടത്തുന്നത്. ചൈനയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. നൂറ്റാണ്ട് അവസാനത്തോടെ 10 മുതല്‍ 11 ബില്യന്‍ ജനങ്ങളാണ് ലോകത്തുണ്ടാകുക. ആഫ്രിക്കയിലാണ് നാലിലൊരുഭാഗം പേരും വസിക്കുക. ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1.1 ബില്യന്‍ ജനങ്ങളാണുള്ളത്.
എന്നാല്‍ ഇത് 2.5 ബില്യനായി വര്‍ധിക്കും. ഏഷ്യയില്‍ 4.3 ബില്യന്‍ ജനസംഖ്യയുള്ളത് 5.2 ബില്യനായി വര്‍ധിക്കും. ഇപ്പോള്‍ ചൈനയില്‍ 1.3 ബില്യന്‍ ജനങ്ങളും ഇന്ത്യയില്‍ 1.2 ബില്യനും യു എസില്‍ 316.2 മില്യനും, ഇന്തോനേഷ്യയില്‍ 248.5 മില്യനും ബ്രസീലില്‍ 19.5.5 മില്യനും ജനങ്ങളുണ്ട്. ഇന്ത്യയിലാണ് ചൈനയേക്കാള്‍ കൂടുതല്‍ ജനപ്പെരുപ്പം നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാനത്ത് ചൈനയാണ്.

Latest