Connect with us

National

സ്റ്റേഷനില്‍ എസ് ഐ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

Published

|

Last Updated

പാറ്റ്‌ന: പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തു. ബീഹാറിലെ കഗേരിയ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. കുറ്റാരോപിതനായ സബ് ഇന്‍സ്‌പെക്ടര്‍ സത്യേന്ദ്ര സിംഗിനെ ചോദ്യം ചെയ്യുന്നതിനായി സ്ഥലം മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച മൊകാരിയാ പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. ബീഹാര്‍ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രഗിരി ദേവി, സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് കഗേരിയ സന്ദര്‍ശിക്കും.

Latest