Connect with us

Kasargod

മദ്‌റസകളില്‍ ഛിദ്രത വളര്‍ത്താനുള്ള നീക്കം കരുതിയിരിക്കണം: എസ് വൈ എസ്

Published

|

Last Updated

ബേക്കല്‍: കുരുന്നു ഹൃദയങ്ങളില്‍ വിഭാഗീയ ചിന്താഗതിയിലൂടെ ഛിദ്രത വളര്‍ത്താന്‍ സുന്നികളെന്നവകാശപ്പെടുന്ന ചിലര്‍ നടത്തുന്ന നീക്കം കരുതിയിരിക്കണമെന്ന് എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മദ്‌റസകള്‍ മതപഠനത്തിനുപയോഗിക്കുന്നതിനു പകരം വിഭാഗീയത വളര്‍ത്താനുള്ള കേന്ദ്രമാകുന്നത് ശരിയല്ല. ഇരുവിഭാഗം സുന്നികളും താമസിക്കുന്ന പ്രദേശങ്ങളില്‍ ഇരുവിഭാഗത്തിന്റെയും സഹകരണത്തോടെ നിര്‍മിക്കപ്പെട്ട മദ്‌റസകള്‍ ചേളാരി സമസ്തയും അതിന്റെ കീഴിലെ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡും ഞങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്നത് നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യവും ഭദ്രതയും തകര്‍ക്കാനും ശിഥിലമാക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. മഹല്ല് നിവാസികള്‍ ഒന്നിച്ച് സഹകരിച്ച് നിര്‍മിച്ച മദ്‌റസകളില്‍ ഒരു വിഭാഗത്തിന്റെ മാത്രം ഗ്രൂപ്പുയോഗങ്ങളും പരിപാടിയും നടത്തുന്നത് അനുവദിക്കാനാവില്ല. മറ്റുള്ളവര്‍ സ്വന്തമായി നിര്‍മിക്കുന്ന പള്ളികളും മദ്‌റസകളും നാട്ടിലെ കൊടും ക്രിമിനലുകളെ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ചേളാരി വിഭാഗം അവസാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മൂസ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി കെ അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി ഉദ്ഘാടനം ചെയ്തു. ബി എം എ മജീദ് മവ്വല്‍ സ്വാഗതം പറഞ്ഞു. അലി പൂച്ചക്കാട്, നൂറുദ്ദീന്‍ സഖാഫി ബേക്കല്‍, ബി കെ മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, സി എച്ച് മുഹമ്മദ്കുഞ്ഞി തൊട്ടി, സമീര്‍ കല്ലിങ്കാല്‍, മദര്‍ ഇന്ത്യാ കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, സലാം ഹാജി പ്രസംഗിച്ചു.