Connect with us

Kasargod

ലഹരി വിരുദ്ധ ദിനത്തില്‍ ബോധവത്കരണവുമായി കൂട്ടയോട്ടം

Published

|

Last Updated

കാസര്‍കോട്: ഗാന്ധി ജയന്തി ദിനത്തില്‍ മദ്യലഹരി വിരുദ്ധ ബോധവത്കരണവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. 
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി സതീഷ് കുമാര്‍ വിഷയാവതരണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അശ്വതി നായ്ക്ക്, ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി എസ് ബിന്‍സി, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ബി എല്‍ ഷിബു, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ബാബു, സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു. അസി. എക്‌സൈസ് കമ്മീഷണര്‍ വി കെ രാധാകൃഷ്ണന്‍ സ്വാഗതവും, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ ഹരിദാസ് നന്ദിയും പറഞ്ഞു.

Latest