Connect with us

Gulf

ഫഌറ്റിന് തീപിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Published

|

Last Updated

ദുബൈ: ദേരയില്‍ ഫഌറ്റിനു തീപിടിച്ചു കാസര്‍കോട് സ്വദേശി മരിച്ചു. ഹോസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് പള്ളിക്കു സമീപം താമസിക്കുന്ന പ്രേമാനന്ദന്റെ മകന്‍ കുട്ടന്‍ എന്ന പ്രജിത് (20) ആണു മരിച്ചത്. 
കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് നൈഫ് ഫ്രിജ് മുറാറിലെ സണ്‍റൈസ് സൂപ്പര്‍ മാര്‍ക്കറ്റിനു പിറകിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ ഫഌറ്റിനാണു തീപിടിച്ചത്. ജബല്‍ അലിയിലെ അല്‍ ശായ ഗ്രൂപ്പ്് ഫാഷന്‍ ഡിസൈന്‍ വിഭാഗത്തില്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്ന പ്രജിത് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഫഌറ്റിലെത്തി രാവിലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഒപ്പം താമസിക്കുന്നവര്‍ ജോലിക്കു പോയിരുന്നു.
ഉച്ചക്കു ശേഷം ഫഌറ്റില്‍ നിന്നു പുക വരുന്നതു കണ്ട പരിസരവാസികള്‍ അറിയിച്ചതനുസരിച്ചു പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി ഉടന്‍ തീയണച്ചു. എന്നാല്‍, പ്രജിത് അപ്പോഴേയ്ക്കും മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണു പ്രജിത് ദുബൈയിലെത്തിയത്. അവിവാഹിതനാണ്. മാതാവ്: മുല്ല. സഹോദരി: പ്രജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബ ന്ധുക്കള്‍ പറഞ്ഞു.

Latest