Connect with us

Malappuram

മങ്കടയിലും തിരൂര്‍ക്കാടും അപകടം; ആറ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

പെരിന്തല്‍മണ്ണ/മങ്കട: മങ്കടയിലും തിരൂര്‍ക്കാടും ഉണ്ടായ രണ്ട് അപകടങ്ങളിലായി ആറ്‌പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ നാലരയോടു കൂടി മങ്കട ചേരുംപിലാക്കലില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. തിരൂര്‍ക്കാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ടെമ്പോ ഡ്രൈവര്‍ക്കും ബസിലെ നാല് യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാമന്‍കുട്ടിയുടെ മകന്‍ ശ്രീനിവാസന്‍(30), അങ്ങാടിപ്പുറം കോയിതൊടി സൈതലവിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ (55), അരീക്കോട് പാറക്കുളങ്ങര വേലായുധന്റെ ഭാര്യ ശോഭന (43) എന്നിവരെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും മങ്കട മാടശ്ശേരി കളരിക്കല്‍ രമണന്റെ ഭാര്യ ദേവകി (52)യെ എം ഇ എസ് മെഡിക്കല്‍ കോളജാശുപത്രിയലും പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവര്‍ ശ്രീനിവാസനെ നാട്ടുകാര്‍ വാനിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാള്‍ക്ക് തലക്കും കാലിനും ഗരുതരമായ പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ 2.30 ഓടി കൂടി പെരിന്തല്‍മണ്ണയില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ടി വി ആര്‍ ബസും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പാടെ നശിച്ചിട്ടുണ്ട്. കോഴിക്കോട്-പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗത ഏറെ നേരം തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് പിക്കപ്പ് വാന്‍ ഓരത്തേക്ക് മാറ്റിയയതിന് ശേഷമാണ് ഗതാഗതം പുന:രാരംഭിച്ചത്. ചേരുംപിലാക്കലില്‍ മറിഞ്ഞ ടിപ്പര്‍ ലോറി എടവണ്ണയില്‍ നിന്ന് പട്ടിക്കാട്ടേക്ക് പാറമെറ്റല്‍ കൊണ്ടുപോവുകയായിരുന്നു.

Latest