Connect with us

Malappuram

കണ്ടനകത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥ

Published

|

Last Updated

എടപ്പാള്‍: സംസ്ഥാനപാതയിലെ കണ്ടനകം വാഹനാപകടങ്ങളുടെ സ്ഥിരം വേദിയാകുന്നു. കണ്ടനകം മേലേതിരിവ്, ആനക്കരം-കാലടിറോഡ് ജംഗ്ഷന്‍, ബീവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യവില്‍പ്പനകേന്ദ്രം എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങളുടെ പ്രധാനകേന്ദ്രങ്ങള്‍. തിങ്കളാഴ്ച ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ നടന്ന അപകടത്തില്‍ അവസാനമായി പരുക്കേറ്റത്.
രണ്ട് മാസം മുമ്പ് ഇവിടെ വെച്ചുതന്നെയാണ് ചരക്ക്‌ലോറി പിക്കപ്പ് ലോറിയിലിടിച്ച് രണ്ട് പേര്‍ മരിച്ചത്. അന്ന് അപകടത്തില്‍പെട്ട പിക്കപ്പ് ലോറി എതിരെവന്ന ചരക്ക്‌ലോറിയില്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിനിരയായ ചരക്ക് ലോറിയും തിങ്കളാഴ്ച അപകടം സൃഷ്ടിച്ച ചരക്ക് ടെമ്പോവാനും അടിമാലിയിലെ സ്വകാര്യകറി പൗഡര്‍ നിര്‍മാണകമ്പനിയുടേതായിരുന്നു. മറ്റൊരു അപകടമേഖലയായ ആനക്കര, കാലടി റോഡ് ജംഗ്ഷനില്‍ ഇതിനകം നടന്ന വാഹനാപകടങ്ങളില്‍ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്.
ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പനകേന്ദ്രത്തിന് സമീപം റോഡിനിരുവശവും മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ മദ്യം വാങ്ങാന്‍ വരുന്നവരും തിരിച്ചു പോകുന്നവരും റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടത്തില്‍ പെടുന്നത്. പ്രധാന അപകട മേഖലകളിലെല്ലാം റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ വാഹനാപകടങ്ങള്‍ കുറയുമെന്നത് നേരത്തെ താത്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചപ്പോള്‍ വ്യക്തമായതാണ്.

 

---- facebook comment plugin here -----

Latest