Connect with us

Malappuram

'ഗാന്ധിജി' സ്‌കൂളില്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി

Published

|

Last Updated

പരപ്പനങ്ങാടി: കൗതുക കാഴ്ചയൊരുക്കി “ഗാന്ധിജി” സ്‌കൂളില്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. “മഹാത്മാഗാന്ധി” തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സന്ദര്‍ശിക്കാനെത്തിയതാണ് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്‌കൂളില്‍ നവ്യവിരുന്നൊരുക്കിയത്.
സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും സന്ദര്‍ശനം നടത്തിയ ഗാന്ധി തന്നെ കുറിച്ചുള്ള സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ഥി സിബില്‍ ഉസാനാണ് ഗാന്ധിയെ ദൃശ്യവത്കരിച്ച് വേഷ പ്രച്ഛന്നനായത്. ഗാന്ധിദര്‍ശന്‍ ജില്ലാ കണ്‍വീനര്‍ പി കെ നാരായണന്‍ സംവാദത്തിന് നേതൃത്വം നല്‍കി. പ്രധാനധ്യാപിക ശ്രീകല അധ്യക്ഷത വഹിച്ചു. വി കെ നാസര്‍, എന്‍ കെ ചിന്നമ്മ പ്രസംഗിച്ചു.
അടുത്ത ദിവസങ്ങളില്‍ സേവന ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി പതിപ്പ് പ്രകാശനം, ഗാന്ധി സിനിമാ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.

Latest