Connect with us

Ongoing News

ബില്‍ഗേറ്റ്‌സിനെതിരെ മൈക്രോസോഫ്റ്റില്‍ പടയൊരുക്കം

Published

|

Last Updated

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിനെതിരെ കമ്പനിയില്‍ പടയൊരുക്കം. ബില്‍ഗേറ്റ്‌സിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ രംഗത്തെത്തി. മൈക്രോസോഫ്റ്റിന്റെ ബോര്‍ഡ് യോഗത്തിലാണ് ഇവര്‍ ഈ ആവശ്യമുന്നയിച്ചത്.

കമ്പനിയുടെ പുതിയ നയങ്ങള്‍ രൂപവത്കരിക്കുന്നതിന് ബില്‍ഗേറ്റ്‌സ് തടസ്സമാകുന്നുവെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനും ഓഹരി വില വര്‍ധിപ്പിക്കാനും ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീവ് ബാള്‍മറിന് ബില്‍ഗേറ്റസിനെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മൊത്തം 20 നിക്ഷേപകരാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇവരില്‍ മൂന്ന് പേരുടെ മാത്രം നിലപാടിന്‌മേല്‍ കമ്പനി തീരുമാനം എടുക്കാന്‍ സാധ്യതയില്ല. 277 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ 4.5 ശതമാനം ഓഹരിയും ബില്‍ഗേറ്റ്‌സിന്റെതാണ്. ആരോപണമുന്നയിച്ച മൂന്ന് പേര്‍ക്കും കൂടി 5 ശതമാനം ഓഹരിയേ ഉള്ളൂ.

Latest