Connect with us

National

വിവാദ ഓര്‍ഡിനന്‍സ്: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയാണ് പ്രധാനമന്ത്രി മുഖര്‍ജിയെ കണ്ടത്. ഓര്‍ഡിനന്‍സ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിലാണ് സിംഗ് രാഷ്ട്രപതിയെ കണ്ടത്. കോര്‍ കമ്മിറ്റിയുടെ തീരുമാനം മന്‍മോഹന്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

Latest