Connect with us

National

ഇന്ത്യന്‍ ഗ്രാമം പാക്കിസ്ഥാന്‍ പിടിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

Published

|

Last Updated

ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കടുത്ത് ശാലാ ഭാട്ട എന്ന ഇന്ത്യന്‍ ഗ്രാമം പാക് സൈന്യം കൈവശപ്പെടുത്തിയെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു. ഇത് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഈ മേഖലയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും നുഴഞ്ഞുകയറ്റശ്രമം നടന്നിരുന്നുവെന്നും ഇതിനെ തങ്ങള്‍ പരാജയപ്പെടുത്തിയെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ദേശീയ മാധ്യമങ്ങളാണ് ആളുകള്‍ ഉപേക്ഷിച്ച് പോയ ശാലാ ഭാട്ട ഗ്രാമം പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയതായി ഇന്ന് ഉച്ചയോടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശാലാ ഭാട്ട് പാക് സൈന്യം നിയന്ത്രണത്തിലാക്കിയെന്നും ഇവിടെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 23ന് രാത്രി പാക് സൈന്യം ഇവിടെ കൈവശപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള സ്തലമാണ് ശാലാ ഭാട്ട. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഏതാനും കെട്ടിടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അടുത്തിടെയായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണം ശക്തമായി വരുന്നുണ്ട്. കഴിഞ്ഞ മാസം മുപ്പതിലധികം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്.

Latest