Connect with us

Kerala

ഐ ഗ്രൂപ്പ് തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐ വിഭാഗം വീണ്ടും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ. ഗ്രൂപ്പ് രാഷ്ട്രീയത്തിനുവേണ്ടി പോലീസിനെ ഉപയോഗിക്കുന്നു എന്നാരോപിച്ച് തിരുവഞ്ചൂരിന്റെ വകുപ്പിനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് പരാതി നല്‍കും. സോണിയാഗാന്ധിയെ നേരില്‍ക്കണ്ടിട്ടും തീരാതെ തുടരുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐ ഗ്രൂപ്പിന്റെ നടപടി.

നേരത്തെ പോലീസ് രമേശ് ചെന്നിത്തലയുടെ അടക്കം ഫോണ്‍ ചോര്‍ത്തുന്നു എന്ന പരാതി തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു. ടി പി വധക്കേസിലെ കൂട്ട കൂറുമാറല്‍, സലീംരാജിനെതിരായ കേസ്, സോളാര്‍ കേസിലെ നിലപാടുകള്‍ എന്നിവ തിരുവഞ്ചൂരിനെതിരെ തിരിയാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

Latest