Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ്: മുന്‍നിര ടീമുകള്‍ക്ക് മിന്നുന്ന ജയം

Published

|

Last Updated

ഗ്ലാസ്‌ഗോ: മുന്‍നിര ടീമുകളായ ചെല്‍സ്, ബാഴ്‌സലോണ, ആഴ്‌സണല്‍ എന്നീ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഉജ്ജ്വല വിജയം. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ചെല്‍സി സ്റ്റീവയെ തകര്‍ത്തത്. 20, 55 മിനിട്ടുകളില്‍ റാമിറസ് നേടിയ ഇരട്ടഗോള്‍ മികച്ച വിജയത്തിന് സഹായിച്ചു. ഫ്രാങ്ക് ലാംപാര്‍ഡും ജോര്‍ജ് വിസ്‌ക്കിയുമാണ് ചെല്‍സിയുടെ മറ്റുഗോളുകള്‍ നേടിയത്.

മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയെ ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഒലിവര്‍ ജെറാര്‍ഡ്, മെസൂത് ഒസീല്‍ എന്നിവരാണ് സ്‌കോറര്‍മാര്‍.

മിഡ്ഫീല്‍ഡര്‍ സെസ്‌ക്ക് ഫാബ്രിഗാസാണ് സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റിക്കിനെതിരെ ബാഴ്‌സലോണയുടെ ഏക ഗോള്‍ നോടിയത്. മെസി പരുക്കുമൂലം കളിക്കാനിറങ്ങിയിരുന്നില്ല.

Latest